---
title: "തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ (രണ്ടാം ഭാഗം) പ്രകാശനം ചെയ്തു"
english_title: "Triprangotoor Panchayat People's Biodiversity Register (Part 2) released"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325620/Triprangotoor Panchayat People's Biodiversity Register (Part 2) released"
published_at: "2025-11-12T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69145c6503b9d_1000975737.jpg"
keywords: []
---

# തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ (രണ്ടാം ഭാഗം) പ്രകാശനം ചെയ്തു

> **Lead Summary:** പഞ്ചായത്തിലെ ജൈവ വിഭവങ്ങളെ കുറിച്ച് ജനങ്ങൾക്കുള്ള അറിവുകളും നൂറ്റാണ്ടുകളായി പ്രകൃതിയുമായുള്ള നിരന്തര ഇടപെടലിലൂടെ ആർജിച്ച നാട്ടറിവുകളും ശാസ്ത്രീയമായി രേഖപ്പെടുത്തി കൊണ്ടുള്ള തൃപ്രങ്ങോട്ടൂർ പഞ്ചായത്തിന്റെ ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ (രണ്ടാം ഭാഗം) പഞ്ചായത്ത് പ്രസിഡണ്ട് സക്കീന തെക്കയിൽ പ്രകാശനം ചെയ്തു.

## Article Content

പഞ്ചായത്തിലെ ജൈവ വിഭവങ്ങളെ കുറിച്ച് ജനങ്ങൾക്കുള്ള അറിവുകളും നൂറ്റാണ്ടുകളായി പ്രകൃതിയുമായുള്ള നിരന്തര ഇടപെടലിലൂടെ ആർജിച്ച നാട്ടറിവുകളും ശാസ്ത്രീയമായി രേഖപ്പെടുത്തി കൊണ്ടുള്ള തൃപ്രങ്ങോട്ടൂർ പഞ്ചായത്തിന്റെ ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ (രണ്ടാം ഭാഗം) പഞ്ചായത്ത് പ്രസിഡണ്ട് സക്കീന തെക്കയിൽ പ്രകാശനം ചെയ്തു.

ശ്രീവൽസൻ മാസ്റ്റർ കുന്നോത്ത് പറമ്പ് ഏറ്റുവാങ്ങി. മാസങ്ങൾ നീണ്ടുനിന്ന വിവിധ തലങ്ങളിലുള്ള വളണ്ടിയർമാരുടെ സർവ്വേകൾക്കും , ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ (B M C ) അംഗങ്ങളുടെ ചർച്ചകൾക്കും ഗവേഷണ നിരീക്ഷണങ്ങൾക്കും ശേഷമാണ് മലയോര മേഖലകളായ നരിക്കോട്മല, വാഴമല എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന പഞ്ചായത്തിന്റെ പി.ബി ആർ രണ്ടാം ഭാഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പ്രകാശന ചടങ്ങിൽ വൈസ് പ്രസിഡണ്ട് കൊള്ളുമ്മൽ ബാലൻ അദ്ധ്യക്ഷനായി, സ്ഥിരം സമിതി അദ്ധ്യക്ഷരായ കൊയമ്പ്രത്ത് ഇസ്മായിൽ മാസ്റ്റർ, നസീമാ ചാമാളി, ഷമീന കുഞ്ഞിപ്പറമ്പത്ത്, ഭരണ സമിതി അംഗങ്ങളായ ഹാജറ യൂസഫ്, എ.പി നാണു, സി.കെ സുലൈഖ, ടി.പി യശോദ, കെ.കെ ബിന്ദു, സുധ വാസു, ഷൈമ, ബി എം സി അംഗങ്ങളായ എ പി കൃഷ്ണൻ മാസ്റ്റർ, ദിനേശൻ മാസ്റ്റർ പ്രസംഗിച്ചു. പഞ്ചായത്ത് സിക്രട്ടറി പ്രസാദ് വി.വി സ്വാഗതവും സയീദ് ടി.കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325620/Triprangotoor Panchayat People's Biodiversity Register (Part 2) released)